IndiaLatest

രാഷ്ട്രീയം വ്യക്തമാക്കി നടന്‍ കൃഷ്ണകുമാര്‍

“Manju”

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതാര പുരുഷന്‍ എന്ന് വിശേഷിപ്പിച്ച നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് നടന്‍ കൃഷ്ണകുമാര്‍. ഓണം പ്രമാണിച്ച്‌ ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയത്.

‘പ്രധാനമന്ത്രിയെ എനിക്കിഷ്ടമാണ്. കാരണം അദ്ദേഹം ഭരണച്ചുമതല ഏറ്റതിനു ശേഷം ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം രാജ്യത്തിന്റെ അഭിവൃദ്ധിയും സുരക്ഷയും കണക്കിലെടുത്തായിരുന്നു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഒരുപാടു കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. പാവങ്ങള്‍ക്ക് സൗജന്യ ഗ്യാസ്, ആരോഗ്യമേഖലയില്‍ അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ തുടങ്ങി ആയിരക്കണക്കിന് പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കുന്നത്.’ കൃഷ്ണകുമാര്‍ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി ഓയില്‍ റിസര്‍വ് സംവിധാനം നടപ്പാക്കിയത് നരേന്ദ്രമോദി ഗവണ്മെന്റ് ആണ്. അതുപോലെ നമ്മുടെ രാജ്യത്ത് പലയിടത്തും ബോംബ് സ്ഫോടനങ്ങള്‍ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ 2014 നു ശേഷം കാശ്മീരിന് പുറത്ത് ഒരു ഭാഗത്തും വലിയ ബോംബ് ആക്രമണങ്ങള്‍ ഒന്നു പോലും നടന്നിട്ടില്ല. ജനം അതൊക്കെ മറന്നു കഴിഞ്ഞു. ശാന്തമായ അന്തരീക്ഷമാണിപ്പോള്‍. ഒരു ഭരണകൂടം മാറിവരുമ്ബോള്‍ ഉണ്ടാകുന്ന മാറ്റം ആ നാട്ടിലെ ജനങ്ങള്‍ക്കു നല്ലതാണെങ്കില്‍ അത് എന്തുകൊണ്ടു നല്ലതെന്ന് പറഞ്ഞു കൂടായെന്നും കൃഷ്ണകുമാര്‍ ചോദിക്കുന്നു.

Related Articles

Back to top button