സിന്ധുമോൾ. ആർ
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. 245 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു . എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍ഗോട് സ്വദേശിയായ തൈവളപ്പില്‍ ഹംസ(49)യാണ് പിടിയിലായത്. കൈവശമുണ്ടായിരുന്ന ട്രോളിബാഗിന്റെ ചക്രങ്ങള്‍ക്കുള്ളിലും ബാഗേജിനുള്ളിലുമായി സ്വര്‍ണച്ചങ്ങല, സ്വര്‍ണ കോയിന് എന്നിവയാണ് കണ്ടെടുത്തത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ.കിരണ്‍, സൂപ്രണ്ടുമാരായ കെ.സുധീര്‍, ഐസക് വര്‍ഗീസ്, ഇന്‍സ്പെക്ടര്‍മാരായ എന്‍.റഹീസ്, പ്രമോദ്, ടി.മിനിമോള്‍, രവീന്ദ്രകുമാര്‍, എം.രവീന്ദ്രന് തുടങ്ങിയവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.