KeralaLatest

തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോ ഏപ്രില്‍ 25ന് രാവിലെ എട്ടു മുതല്‍ 11 വരെ അടച്ചിടും

“Manju”

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോ ഏപ്രില്‍ 25ന് രാവിലെ എട്ട് മുതല്‍ 11 മണി വരെ അടച്ചിടും. ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിംഗ് എല്ലാം തലേ ദിവസം ഒഴിപ്പിക്കും.
അന്നേ ദിവസം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്സിലെ എല്ലാ കടകളിലും ഓഫീസുകളും 11 ന് ശേഷം മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി.
ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിംഗ് എല്ലാം തലേ ദിവസം ഒഴിപ്പിക്കും. തമ്പാനൂരില്‍നിന്നുള്ള ബസ് സര്‍വീസുകളെല്ലാം വികാസ് ഭവനില്‍നിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്ന് ചേര്‍ന്ന കെഎസ്‌ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമായത്.
അതേസമയം കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ലഭിച്ച ചാവേര്‍ ആക്രമണമുണ്ടാകുമെന്ന കത്ത് ചൂണ്ടിക്കാട്ടിയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വിഷയം ഗൗരവമായി എടുക്കണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീലങ്കന്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള സ്വാധീനം, സംസ്ഥാനത്ത് നിന്നും വിവിധ തീവ്രവാദ സംഘടനകളിലേക്ക് യുവതീയുവാക്കള്‍ ചേര്‍ന്ന സംഭവം എന്നിവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പി.എഫ്.ഐ നിരോധനം സംബന്ധിച്ചും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന് ഐ.ബി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles

Back to top button