ശ്രീജ.എസ്
ഗോവ ;ഗോവ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. ഫലമറിഞ്ഞ 42 സീറ്റുകളില്‍ 21 എണ്ണം ബിജെപി നേടി. ആറെണ്ണത്തില്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യത്തിന് വെറും 6 സീറ്റുകള്‍ ലഭിച്ചപ്പോള്‍ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിക്ക് 2 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സ്വതന്ത്രര്‍ ആറു സീറ്റുകളാണ് നേടിയത്.
കഴിഞ്ഞ ജില്ല പരിഷദ് തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടിക്കൊപ്പം സഖ്യമായാണ് ബിജെപി മത്സരിച്ചത്. 18 സീറ്റുകളായിരുന്നു അന്ന് നേടിയത്. എന്നാല്‍ ഇക്കുറി ഒറ്റയ്ക്ക് മത്സരിച്ച ബിജെപി എതിരാളികളെ തറപറ്റിക്കുന്ന പ്രകടനമാണ് കാഴ്ച്ച വച്ചത്. വടക്കന്‍ ഗോവയിലും തെക്കന്‍ ഗോവയിലും ഒരുപോലെ ഉജ്ജ്വല പ്രകടനം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ആകെ 48 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.