InternationalLatest

ട്രീറ്റ് സ്‌കേറ്റിങ്ങില്‍ സ്വര്‍ണംനേടി 13കാരി

“Manju”

ടോക്യോ: സ്ട്രീറ്റ് സ്‌കേറ്റിങ്ങില്‍ സ്വര്‍ണംനേടി ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക് മെഡല്‍ ജേതാവായി ചരിത്രം കുറിച്ച്‌ മോമിജി നിഷിയ എന്ന 13കാരി. പതിമൂന്നാം വയസില്‍ ഒളിംപിക് സ്വര്‍ണം നേടി സ്വപ്നങ്ങളില്‍ പോലും വിദൂരമായുള്ള നേട്ടമാണ് ഈ സ്‌കൂള്‍ കുട്ടി സ്വന്തമാക്കിയിരിക്കുന്നത്. മെഡലണിയുമ്പോള്‍ ജപ്പാന്‍ കാരിയായ നിഷിയയുടെ പ്രായം 13 വയസും 330 ദിവസവുമാണ്. ജപ്പാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക് മെഡല്‍ ജേതാവായി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് നിഷിയ. കണ്ണീരോടെയാണ് നിഷിയ ഇവന്റ് അവസാനിപ്പിച്ചത്.

18 വയസില്‍ താഴെയുള്ളവരാണ് സ്ട്രീറ്റ് സ്‌കേറ്റിങ്ങില്‍ മെഡല്‍ സ്വന്തമാക്കിയ മൂന്ന് പേരും. വെള്ളി നേടിയ ബ്രസീലിന്റെ റയ്‌സ ലീല്‍ നിഷിയയേക്കാള്‍ ചെറുപ്പമാണ്. പ്രായം 13 വയസും 203 ദിവസവും. എന്നാല്‍ മൂന്നാം സ്ഥാനത്തെത്തിയ ജപ്പാന്റെ തന്നെ ഫുന നകയാമ അല്‍പം സീനിയറാണ്. 16 വയസ്.

Related Articles

Back to top button