IndiaLatest

നിര്‍മ്മാതാവിനെതിരെ ശിവകാര്‍ത്തികേയന്‍

“Manju”

ചെന്നൈ: സിനിമയില്‍ അഭിനയിച്ചതിന് പറഞ്ഞ പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച്‌ നിര്‍മ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച്‌ തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ . കോളിവുഡിലെ പ്രമുഖ ബാനര്‍ ആയ സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെയാണ് ശിവകാര്‍ത്തികേയന്റെ ആരോപണം.

2018 ജൂലൈ 6ന് ആണ് മിസ്റ്റര്‍ ലോക്കലിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശിവകാര്‍ത്തികേയനും സ്റ്റുഡിയോ ഗ്രീനും കരാറായത്. 15 കോടി തവണകളായി നല്‍കുമെന്നും അവസാന ഒരു കോടി സിനിമയുടെ റിലീസിനു മുന്‍പ് നല്‍കാമെന്നുമായിരുന്നു കരാര്‍. പക്ഷെ 11 കോടി മാത്രമാണ് നല്‍കിയതെന്നും ബാക്കി തുകയുടെ കാര്യം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പണം ലഭിച്ചില്ലെന്നും ശിവകാര്‍ത്തികേയന്‍ പറയുന്നു. നല്‍കിയ 11 കോടിയുടെ ടിഡിഎസ് അടച്ചിരുന്നില്ലെന്നും ശിവകാര്‍ത്തികേയന്‍ പറയുന്നു.

Related Articles

Back to top button