തിരുവനന്തപുരം: ഷിഗെല്ല രോഗവ്യാപനമുണ്ടായ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു. കൈകള്‍ സോപ്പിട്ട് കഴുകണം, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം, കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഷിഗെല്ല രോഗം പടരാതിരിക്കന് വീടുകള്‍ കയറിയുളള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലുടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗമാണ് പരിശോധനയ്ക്ക് ശേഷം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Related Articles
ആത്മഹത്യകള്‍ വര്‍ധിക്കുന്നു; 132 വെബ്സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ആന്ധ്ര
October 31, 2020 10:31 AM
Check Also
Close
-
യുഎഇ യില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി നഴ്സ് മരിച്ചുMay 7, 2022 2:49 PM