IndiaKeralaLatest

ആത്മഹത്യകള്‍ വര്‍ധിക്കുന്നു; 132 വെബ്‌സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ആന്ധ്ര

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: ആത്മഹത്യകള്‍ വര്‍ധിക്കുന്നു എന്ന കാരണം ചൂണ്ടി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വാതുവെപ്പിനും വിലക്കേര്‍പ്പെടുത്തി ആന്ധ്ര സര്‍ക്കാര്‍. 132 വെബ്‌സൈറ്റുകളും ആപ്പുകളും വിലക്കാനാണ്‌ നിര്‍ദേശം. പേടിഎം ഫസ്റ്റ്‌ ഗെയിം, മൊബൈല്‍ പ്രീമിയര്‍ ലീഗ്‌ എന്നിവ ഉള്‍പ്പെടെ വിലക്കാന്‍ നിര്‍ദേശിച്ച്‌ എല്ലാ ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ പ്രൊവൈഡര്‍മാര്‍ക്കും മുഖ്യമന്ത്രി കത്തയച്ചു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ ആത്മഹത്യകള്‍ കൂടുന്നതില്‍ ആശങ്ക വ്യക്തമാക്കി ഒക്ടോബര്‍ 27ന്‌ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്‌ ജഗമോഹന്‍ കത്തയച്ചിരുന്നു.

132 വെബ്‌സൈറ്റുകളുടേയും ആപ്പുകളുടേയും പട്ടിക സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന്‌ കൈമാറുകയും ചെയ്‌തു. എന്നാല്‍ ഡ്രീം11 ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആന്ധ്രാപ്രദേശ്‌ ഗെയ്‌മിങ്‌ നിയമം 1974ന്‌ ഭേദഗതി വരുത്തിയതായും ജഗന്‍ മോഹന്‍ പറഞ്ഞു. സെപ്‌തംബര്‍ 25ടെ ഇതിന്റെ വിജ്ഞാപനം പുറത്തു വരും.

Related Articles

Back to top button