ശ്രീജ.എസ്
മധ്യപ്രദേശ് ; അഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് സ്ത്രീകളെ വിവാഹം ചെയ്ത ശേഷം ഒളിവില്‍ പോയ 26 വയസുകാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിനായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്. മധ്യപ്രദേശിലാണ് സംഭവം.
യുവതിയുടെ കുടുംബത്തില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ബി എല്‍ മാന്‍ഡ്ലോയ് പറഞ്ഞു. ഇന്‍ഡോര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഡിസംബര്‍ 2 ന് ഖന്ദ്വയിലും മറ്റൊരാളെ ഡിസംബര്‍ 7 നും വിവാഹം കഴിച്ചശേഷമാണ് യുവാവ് ഒളിവില്‍ പോയത്.
ഖന്ദ്വയില് നിന്നുള്ള യുവതിയുടെ ബന്ധുക്കളിലൊരാള്‍ ഇന്‍ഡോറിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഇതോടെയാണ് പ്രതിയുടെ വിവാഹ തട്ടിപ്പ് പുറത്തുവന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ വിവാഹമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.