IndiaLatest

യുകെയില്‍ നിന്നും കര്‍ണാടകയില്‍ എത്തിയ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

ബെം​ഗളുരു: യുകെയില്‍ നിന്നും കര്‍ണാടകത്തിലേക്ക് കഴിഞ്ഞയാഴ്ച എത്തിയ 15 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. യുകെയില്‍ നിന്നെത്തിയ 2046 പേരില്‍ 1999 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. കൊറോണ വൈറസ് രോഗം കണ്ടെത്തിയ 15 പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 247 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിംഹാന്‍സിലാണ് എല്ലാവരുടെയും സാമ്പിള്‍ ജീനോം പരിശോധനയ്ക്ക് അയക്കുന്നതാണ്.

എന്നാല്‍ അതേസമയം ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് രാജ്യത്താദ്യമായി ആറ് പേരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. യുകെയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് രോഗം കണ്ടെത്തിയത്.

Related Articles

Check Also
Close
Back to top button