KeralaLatest

കാണിക്ക സ്വര്‍ണം ഉരുക്കി റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ബോര്‍ഡ്

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണാഭരണങ്ങൾ ഉരുക്കി ശുദ്ധീകരിച്ചു റിസർവ് ബാങ്കിൽ ബോണ്ടായി വയ്ക്കാൻ ആലോചന. തത്വത്തിൽ തീരുമാനമായെന്നും എല്ലാ ക്ഷേത്രങ്ങളിലെയും സ്വർണാഭരണങ്ങളുടെ കണക്കെടുപ്പു നടക്കുകയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.

ക്ഷേത്രങ്ങളിൽ ആചാരങ്ങൾക്കും പൂജയ്ക്കും നിത്യാരാധനയ്ക്കും ഉപയോഗിക്കുന്നവ, പൗരാണിക മൂല്യമുള്ളവ എന്നിവ iഴികെ സ്വർണാഭരണങ്ങളും കാണിക്കയായി ലഭിച്ച താലി, സ്വർണ നാണയം തുടങ്ങിയവയുമാണ് ഉരുക്കാൻ ഉദ്ദേശിക്കുന്നത്. ഇൗ ആഭരണങ്ങൾ ഇപ്പോൾ ക്ഷേത്ര സ്ട്രോങ് മുറികളിൽ മുദ്രപ്പൊതികളാക്കി സൂക്ഷിച്ചിരിക്കുകയാണ്. എല്ലാം കൂടി 1200 കിലോഗ്രാമിലധികം സ്വർണം ഉണ്ടാകുമെന്നാണു പ്രാഥമിക കണക്ക്.

റിസർവ് ബാങ്ക് ഇൗ സ്വർണത്തിനു 2% പലിശയും ദേവസ്വം ബോർഡിനു നൽകും. ദേവസ്വം ബോർഡിന്റെ പേരിലാകും സൂക്ഷിക്കുക ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത ശേഷമാകും ഒൗദ്യോഗിക തീരുമാനം. കണക്കെടുപ്പ് ഇൗ മാസം പൂർത്തിയാക്കും.

ഗുരുവായൂർ, തിരുപ്പതി ക്ഷേത്രം എന്നിവിടങ്ങളിലെയും സ്വർണം ഇത്തരത്തിൽ ഉരുക്കി ബോണ്ടായി സൂക്ഷിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിനു 10.5 കോടി രൂപ പലിശയിനത്തിൽ പ്രതിവർഷം ലഭിക്കുന്നുണ്ട്. അതേസമയം ബോർഡിന്റെ ഇൗ നീക്കത്തിൽ പ്രതിഷേധവും ഉയരുന്നുണ്ട്.

Related Articles

Back to top button