ശ്രീജ.എസ്
ആറ്റിങ്ങല്‍: നഗരസഭ 15-ാം വാര്‍ഡ് വലിയകുന്ന് സ്വദേശിനി നബീസ ബീവി (77) കോവിഡ് ബാധിച്ച് മരിച്ചു . കുറച്ച് ദിവസം മുമ്പ് വീടിന് സമീപം കാല് വഴുതി വീണതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇടുപ്പെല്ലിന് പൊട്ടല്‍ സംഭവിച്ചതിനാല്‍ ശസ്ത്രക്രിയ നടത്തിയ ശേഷം ഐ.സിയു വില്‍ പ്രവേശിപ്പിച്ചിരുന്നു . തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു . കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ചു.ആറ്റിങ്ങല്‍ മുസ്ലീം ജമാത്ത് പള്ളിയില്‍ മൃതദേഹം ഖബറടക്കി.