ശ്രീജ.എസ്
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. എംപിമാര്‍ എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കേണ്ടന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. പാര്‍ലമെന്റിലെ കോണ്‍ഗ്രസ് അംഗസംഖ്യ കുറയ്ക്കുവാന്‍ സാധിക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഈ ഇളവ് ഒരു സംസ്ഥാനത്തും വേണ്ടന്നാണ് തീരുമാനം.
എംപിമാരായ കെ. സുധാകരന്, കെ. മുരളീധരന് തുടങ്ങിയവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിന് അംഗസംഖ്യ കുറവായ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടന്ന നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്.