InternationalLatest
ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ അയ്ക്കാനൊരുങ്ങി ഇന്ത്യ
ശ്രീജ.എസ്
ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ അയക്കാനൊരുങ്ങി ഇന്ത്യ. ബുധനാഴ്ച ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് 19 ( Oxford-AstraZeneca vaccine) വാക്സിന്റെ 20 ലക്ഷം ഡോസുകള്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തും.
ബംഗ്ലാദേശില്‍ അഞ്ചു ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് വരെ 7900 പേര് കോവിഡ് മൂലം മരണപ്പെട്ടു. ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ ലഭിക്കാന്‍ പാകിസ്ഥാനും ശ്രമം നടത്തുന്നുണ്ട്. ഓക്സ്ഫോര്‍ഡ്–അസ്ട്രസെനെക്ക വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് പാകിസ്താനിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ്.