InternationalLatest

ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തിനെതിരായ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയുന്നുവെന്ന് ശാസ്ത്രജ്ഞര്‍

“Manju”

ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തിനെതിരായ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയുന്നുവെന്ന് ശാസ്ത്രജ്ഞര്‍. ഒമിക്രോണ്‍ സ്ഥിരീകരിച്ച വാക്സിനേഷന്‍ എടുത്തതും എടുക്കാത്തതുമായ 33 പേരെയാണ് വിശകലനത്തിന് വേണ്ടി തിരഞ്ഞെടുത്തത്.

ഇതില്‍ വാക്സിനേഷന്‍ എടുത്തവര്‍ക്ക് ഡെല്‍റ്റയെ പ്രതിരോധിക്കാനുള്ള ശേഷി കൂടിയതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറഞ്ഞു. വിശകലനത്തിന്റെ ആദ്യ 14 ദിവസത്തിന് ശേഷം ഡെല്‍റ്റയെ നിര്‍വീര്യമാക്കാനുള്ള പ്രതിരോധ ശേഷിയില്‍ 4.4 മടങ്ങ് വര്‍ധനവുണ്ടായതായി ഗവേഷകര്‍ കണ്ടെത്തി. അതുകൊണ്ട്​ ഒമിക്രോണ്‍ ബാധിച്ച വ്യക്തികള്‍ക്ക് ഡെല്‍റ്റ വീണ്ടും ബാധിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്ന് ഇവര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പഠനമനുസരിച്ച്‌ ഒമിക്രോണിന് ഡെല്‍റ്റയെ ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്നും ഇത് കോവിഡിന്‍റെ ഭീകരാവസ്ഥ കുറച്ചുകൊണ്ട് രോഗതീവ്രത വലിയതോതില്‍ കുറയ്ക്കാന്‍ സഹായിക്കുമന്നും ദക്ഷിണാഫ്രിക്കയിലെ ഹെല്‍ത്ത് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ അലക്സ് സിഗാള്‍ പറഞ്ഞു.

Related Articles

Back to top button