IndiaLatest

ജമ്മു കാശ്മീരില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു

“Manju”

ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സോല്‍വ ക്രല്‍പോറ ചദൂര ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നതായി കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

ഡിസംബര്‍ 31ന് കശ്മീരിലെ പതാന്‍ചൗക്കില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന്​ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. പൊലീസിന്റെ ബസ് ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ഭീകരരില്‍ ഒരാളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles

Back to top button