IndiaLatest

പ്രിയങ്കാ ഗാന്ധി യു പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

“Manju”

യു പിയില്‍ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ്സ് പ്രിയങ്കാ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടും. എന്തുവിലകൊടുത്തും അധികാരം നേടിയെടുക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇന്ധന വിലക്കയറ്റമുള്‍പ്പടെ തങ്ങളുയര്‍ത്തിയ പ്രശ്നങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന് തെളിവാണ് ഈ വിജയമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. ഇതേ രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ നിഷ്പ്രയാസം ഉത്തര്‍പ്രദേശില്‍ അധികാരം പിടിക്കാനാവുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

ഉത്തര്‍പ്രദേശില്‍ അധികാരം പിടിച്ചാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതിലൂടെ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയും. ഇന്ധനവിലക്കയറ്റം പ്രധാന പ്രചാരണ വിഷയമാക്കി അവതരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇന്ധനവിലക്കയറ്റം കൈപൊളളിക്കുമെന്ന് മനസിലാക്കി നികുതിയില്‍ കുറവുവരുത്തിയ കേന്ദ്രത്തിന്റെ നടപടി ജനങ്ങളെ കാര്യമായി സ്വാധീനിക്കില്ലെന്നും കോണ്‍ഗ്രസ്സ് വിലയിരുത്തുന്നു. വിലകുറച്ചെന്ന് കേന്ദ്രം പറയുമ്പോഴും പെട്രോളിനും ഡീസലിനും ഇപ്പോഴും നൂറിനടുത്ത് തന്നെയാണെന്നുള്ളതാണ് ശ്രദ്ധേയം .

കേന്ദ്രത്തിന്റെ നടപടി നിത്യേപയോഗ സാധനങ്ങളുടെ വില കുറയ്ക്കാന്‍ ഉതകുന്നതല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. മണ്ണെണ്ണയുടെയും പാചക വാതകത്തിന്റെയും വില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാകാത്തതതും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.ഇക്കാര്യങ്ങള്‍ പരമാവധി ജനങ്ങള്‍ക്കിടയില്‍ എത്തിച്ച്‌ വോട്ടുറപ്പിക്കാനാണ് പാര്‍ട്ടികയുടെ ഇപ്പോഴത്തെ പ്രധാന ശ്രദ്ധ.

ഒരു സ്ത്രീയെന്ന നിലയില്‍ സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ പരമാവധി ചലനമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് പ്രിയങ്കാഗാന്ധി നടത്തുന്നത്. ഇത് ഏറക്കുറെ വിജയിച്ചു എന്നതിന് തെളിവാണ് അടുത്തിടെ ഗോരഖ്‌പൂരില്‍ പാര്‍ട്ടി നടത്തിയ റാലിയിലെ സ്ത്രീ പങ്കാളിത്തം. ഇത് പാര്‍ട്ടി കേന്ദ്രങ്ങളെപ്പോലും അമ്പരപ്പിച്ചു . ‘ഞാനൊരു സ്ത്രീ, എനിക്കും പോരാടാന്‍ കഴിയും’ എന്ന മുദ്രാവാക്യമാണ് പ്രിയങ്ക ഉയര്‍ത്തുന്നത്.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നും അതിനാലാണ് ഇത്തരമൊരു മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി . സ്ത്രീകള്‍ക്ക് നിരവധി വാഗ്ദ്ധാനങ്ങളും പ്രിയങ്ക നല്‍കി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാനത്ത് പാര്‍ട്ടിക്ക് പ്രമുഖരായ വനിതാ മുഖങ്ങള്‍ ഇല്ലെന്നത് പ്രധാന പോരായ്മയാണ്. വിരലിലെണ്ണാവുന്ന വനിതാ നേതാക്കള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇതില്‍ കൂടുതല്‍ പേര്‍ക്കും ജനങ്ങളുമായി അത്ര അടുപ്പവും ഇല്ല. കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കുമെന്ന പ്രിയങ്കയുടെ പ്രഖ്യാപനം നടപ്പാക്കാന്‍ പ്രധാന പ്രതിസന്ധിയും ഇതാണ്.

കേരളത്തില്‍ പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടാന്‍ സഹായിച്ചതില്‍ പ്രധാന ഘടകം സൗജന്യ കിറ്റുവിതരണമാണ്. അതേ തന്ത്രം പയറ്റാനാണ് യോഗിയുടെ തീരുമാനം. കൊവിഡ് കാലത്ത് കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ റേഷന്‍ പദ്ധതി തുടരുമെന്ന് യോഗി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു .

Related Articles

Back to top button