KeralaLatestThiruvananthapuram

തലസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു

“Manju”

തിരുവനന്തപുരത്ത് ഞായറാഴ്ച 2,020 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ 15, 205 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച്‌ ഇപ്പോള്‍ ചികിത്സയിലുള്ളത്. 861 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 1,765 പേര്‍ക്കു, സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 4,145 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 48,572 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. നിരീക്ഷണത്തിലുണ്ടായിരുന്ന 310 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

Related Articles

Back to top button