KeralaLatestThiruvananthapuram

സ്‌കോള്‍-കേരള : പ്ലസ് വണ്‍ പ്രവേശന തിയതി നീട്ടി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : സ്‌കോള്‍-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ ഒന്നാം വര്‍ഷ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം നീട്ടി. പിഴയില്ലാതെ 23 വരെയും 60 രൂപ പിഴയോടെ 30 വരെയും ഫീസടച്ച്‌ രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും www.scolekerala.org സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയശേഷം അപേക്ഷയുടെ പ്രന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഓഫീസിലേക്ക് അയക്കണം.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാലില്‍ ആണ് അയക്കേണ്ടത്. വിശദാംശങ്ങള്‍ക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

Related Articles

Back to top button