IndiaLatest

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി 30ന് ഗുജറാത്തില്‍

“Manju”

ഗാന്ധിനഗര്‍: നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കമിടാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജാറാത്തില്‍ ദ്വിദിന സന്ദര്‍ശനം നടത്തും. ഒക്ടോബര്‍ 30, 31 തീയതികളിലാണ് അദ്ദേഹത്തിന്റെ ഗുജറാത്ത് സന്ദര്‍ശനം. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാര്‍ത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 30 ന് ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.

മെഹ്സാന ജില്ലയിലെ ഖേരാലു താലൂക്കിലെ ദഭോദ ഗ്രാമത്തില്‍ 4,778 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. 31 ന്, ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ സ്മാരകമായ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ നടക്കുന്ന ദേശീയ ഏകതാ ദിവസ് ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നര്‍മ്മദാ ജില്ലയില്‍ എത്തും. അദ്ദേഹം സര്‍ദാര്‍ പട്ടേലിന് പുഷ്പാഞ്ജലി അര്‍പ്പിക്കുകയും തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button