മുംബൈ മെട്രോ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും
സിന്ധുമോൾ. ആർ
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ മെട്രോ റെയില്‍ സര്‍വീസ് തിങ്കളാഴ്ച പുനരാരംഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആറ് മാസത്തിലധികമായി മെട്രോ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. യാത്രക്കാര്‍ക്കായി പ്രത്യേക മാനദണ്ഡങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. സ്റ്റേഷനിലേക്ക് കടക്കുന്നതിനുമുന്പ് തന്നെ എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്ക്രിനിംഗിന് വിധേയരാക്കും.
ട്രെയിനിന്റെ ഉള്ളില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കണം, യാത്രക്കാര്‍ മാസ്ക് നിര്‍ബന്ധമായും ധരിച്ചിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. 200 ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. നേരത്തെ 450 ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നു.