KeralaLatest

തെരഞ്ഞെടുപ്പ്; തൃത്താലയില്‍ സിവി ബാലചന്ദ്രനെ അനുകുലിച്ച് ഐ ഗ്രൂപ്പ് യോഗം

“Manju”

തൃത്താല മണ്ഡലത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. തൃത്താലയില്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് സിവി ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.ക‍ഴിഞ്ഞ രണ്ട് തവണയായി തൃത്താല മണ്ഡലത്തില്‍ എംഎല്‍എയായ വിടി ബല്‍റാമിന് പകരം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡന്‍റുമായിരുന്ന സിവി ബാലചന്ദ്രനെ സ്ഥാനാഥര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായാണ് ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നത്.

പത്ത് വര്‍ഷം എംഎല്‍എയായിരുന്നിട്ടും തൃത്താല മണ്ഡലത്തില്‍ വിടി ബല്‍റാം കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വിമര്‍ശനമുയരുന്നതിനിടയിലാണ് ഐ ഗ്രൂപ്പിന്‍റെ യോഗം. വിടി ബല്‍റാമിന് ഇത്തവണ വിജയ സാധ്യതയില്ലെന്നാണ് ഐ ഗ്രൂപ്പിന്‍റെ യോഗത്തിലെ വിലയിരുത്തല്‍.തൃത്താലയില്‍ വിടി ബല്‍റാമിന്‍റെ പേരിന് പുറമെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സിവി ബാലചന്ദ്രന്‍റെ പേര് കൂടി കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. തൃത്താല മണ്ഡലത്തിലുള്‍പ്പെടുന്ന സിവി ബാലചന്ദ്രനെ മത്സരിപ്പിക്കാതെ ബല്‍റാമിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് ഐ ഗ്രൂപ്പിന്‍റെ തീരുമാനം.

Related Articles

Back to top button