IndiaKeralaLatest

പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് വിജയരാഘവന്‍ നടത്തുന്നത് : സുകുമാരന്‍ നായര്‍

“Manju”

കോട്ടയം: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എന്‍എസ്‌എസ് കൂട്ടു നിന്നു എന്ന എ വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സംഘടനാ നേതൃത്വത്തെ പ്രകോപിക്കുന്നതിനുള്ള ശ്രമമാണ് എ വിജയരാഘവന്‍ നടത്തുന്നത്. വിശ്വാസ സംരക്ഷണത്തില്‍ മാത്രമാണ് എന്‍എസ്‌എസ് ന് ഇടതുമുന്നണിയോട് എതിര്‍പ്പുള്ളതെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.
എന്‍എസ്‌എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് എ വിജയരാഘവന്റെ പ്രസ്താവന. സര്‍ക്കാരിനെതിരെ പറയണമെങ്കിലോ നിലപാടെടുക്കണമെങ്കിലോ അത് തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് തന്നെ ആകാമായിരുന്നു. അതിനുള്ള ആര്‍ജ്ജവം എന്‍എസ്‌എസിന് ഉണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ ജി.സുകുമാരന്‍ നായര്‍ കോണ്‍ഗ്രസുമായും ബിജെപിയുമായും കൈ കോര്‍ത്തെന്ന് സിപിഎം മുഖപത്രത്തിലെ ലേഖനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആരോപിച്ചിരുന്നു. സര്‍ക്കാറിനെതിരായ അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാന്‍ സുകുമാരന്‍ നായര്‍ പരസ്യപ്രസ്താവനകള്‍ നടത്തിയെന്നായിരുന്നു പ്രധാന ആരോപണം.

Related Articles

Back to top button