IndiaLatest

കൊടും തണുപ്പില്‍ തമിഴ്‌നാട് ഗ്രാമം ; താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേക്ക്

“Manju”

നീലഗിരി: തമിഴ്‌നാട്ടിലെ മലയോരമേഖലയില്‍ അതിശൈത്യം. നീലഗിരി ജില്ലയില്‍ പൂജ്യം ഡിഗ്രിയാണ് കുറഞ്ഞ താപനില. സാന്‍ഡിനല്ല റിസര്‍വോയര്‍ മേഖലയില്‍ കുറഞ്ഞതാപനില പൂജ്യം ഡിഗ്രിയാണ്. ഇതുവരെ കാണാത്തതരത്തിലുള്ള കാലാവസ്ഥാ മാറ്റമാണ് ഇപ്പോള്‍ മലയോരമേഖലയിലുള്ളതെന്ന്കാലാവസ്ഥാ വിദഗ്ധര്‍ഗ്ധ പറയുന്നു.

കൊടുംതണുപ്പില്‍ ജനങ്ങള്‍ പൊറുതിമുട്ടിയ അവസ്ഥയാണ്. ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് കാരണം പ്രദേശത്ത് കാഴ്ച പരിമിതി  കുറഞ്ഞിരിക്കുകയാണ്. പുല്‍മൈതാനങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. തേയിലകൃഷിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. തണുപ്പ് കാരണം ജനങ്ങള്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങശ്‌നള്‍ നേരിടുന്നുണ്ട്. ഇത്ര തണുപ്പും വരണ്ട കാലാവസ്ഥയും ഇവിട അസാധാരണമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പലയിടത്തുംആളുകള്‍ തീ കത്തിച്ച്ചൂട്പി ടിക്കുകയാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഉദഗമണ്ഡലത്തിലെ കാന്തലിലും തലൈകുന്തയിലും 1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോളതാപനവും എല്‍-നിനോ പ്രതിഭാസവുമാണ് ഈമാറ്റത്തിന് കാരണമെന്ന് നീലഗിരി എന്‍വി റോമെന്റ് സോഷ്യ ല്‍ ട്രസ്റ്റ് (നെസ്റ്റ്) അംഗം വി .ശിവദാസ്പറയുന്നു. വൈകിയാണ്  തണുപ്പ് തുടങ്ങിയത്. അത് കൊടുംതണുപ്പായി മാറിയത് നീലഗിരിെക്ക് വെല്ലുവിളിയായി. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തണമെന്ന് ശിവദാസ് ആവശ്യപ്പെട്ടു.

ഡിസംബറിലെ കനത്തമഴയും തുടര്‍ന്നുള്ള തണുപ്പും നീലഗിരിയിലെ തേയിലതോട്ടത്തെ
ബാധിച്ചതായി പ്രാദേശിക തേയില തൊഴിലാളി യൂണിയന്‍ സെക്രട്ടറി ആര്‍ സുകുമാരന്‍ പറഞ്ഞു. വരും മാസങ്ങളില്‍ ഇതിന്റെ ഉല്‍പാദനം കുറയാന്‍  സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കാബേജ് കൃഷിയെയും കാലാവസ്ഥാമാറ്റം  ബാധിച്ചിട്ടുണ്ട്. തണുപ്പുകാരണം ജോലിക്ക്  പോകാന്‍ ബുദ്ധിമുട്ടാണെന്ന് ചിലര്‍ വ്യക്തമാക്കി.

 

Related Articles

Back to top button