KeralaLatest

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

“Manju”

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ബുധനാഴ്ച വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4265 രൂപയ്ക്കും പവന് 34,120 രൂപയ്ക്കുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 70 രൂപ. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഒരേ വില തുടര്‍ന്ന ശേഷം ചൊവ്വാഴ്ച സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചു ഗ്രാമിന് 4240 രൂപയും പവന് 33,920 രൂപയും ആയിരുന്നു കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയില്‍ എംസിഎക്സിന്റെ സ്വര്‍ണ ഫ്യൂച്ചര്‍ 10 ഗ്രാമിന് 0.31 ശതമാനം അഥവാ 144 രൂപ കുറഞ്ഞ് 45,775 രൂപയായി. സ്പോട്ട് ഗോള്‍ഡ് 0.12 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 1,739.46 ഡോളറിലെത്തി. ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 0.1 ശതമാനം ഇടിഞ്ഞ് 1,740.90 ഡോളറാണ് സ്വര്‍ണം ഒരു V- ഷേപ്ഡ് റിക്കവറി നേടി മുന്നേറ്റ സാധ്യത വര്‍ധിപ്പിച്ചുവെന്നു വിദഗ്ധര്‍. സ്വര്‍ണത്തിന് രാജ്യാന്തര വിപണിയിലെ അടുത്ത ലക്ഷ്യം 1760 ഡോളറാണ്. 1740 നിരക്കില്‍ പിടിച്ചു നില്‍ക്കാനായാല്‍ 1800 ഡോളര്‍ വരെയുള്ള റാലിക്കും വിപണിയില്‍ സാധ്യതയേറെയാണ് എന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button