സിന്ധുമോൾ. ആർ
തിരുവനന്തപുരം: തടവുകാരുടെ വേഷം മാറ്റാന്‍ തീരുമാനിച്ച് സംസ്ഥാന ജയില്‍ വകുപ്പ്. പുരുഷന്മാര്ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയുമാണ് ഇനി വേഷം. സ്ത്രീകള്‍ക്ക് ചുരിദാര്‍ നല്‍കാനും ധാരണയായിട്ടുണ്ട്. തടവ് പുള്ളികളുടെ ആത്മഹത്യ കൂടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലില്‍ ഒരു തടവുകാരന് ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ ജയില്‍ ഡി ജി പി ഋഷിരാജ് സിംഗ് തടവുകാരുടെ വേഷത്തില്‍ മാറ്റം വേണമെന്നു നിര്‍ദ്ദേശിച്ചത്.
ആദ്യ ഘട്ടമായി കോഴിക്കോട് സബ് ജയിലിലാകും വേഷം മാറുക. ഒരാള്‍ക്ക് രണ്ട് ജോഡി വസ്ത്രം നല്‍കാനാണ് ധാരണയായിരിക്കുന്നത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പുതിയ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. അതേസമയം ഏതു നിറത്തിലുള്ള വേഷം വേണമെന്നതില്‍ തീരുമാനമെടുത്തിട്ടില്ല.