LatestThiruvananthapuram

മലയാള ഭാഷാ- സഹായ സാങ്കേതിക വിദ്യ സേവനോപാധികള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാന ഇലക്‌ട്രോണിക്സ് ആന്റ് വിവരസാങ്കേതികവിദ്യ വകുപ്പിലെ സ്വയം ഭരണസ്ഥാപനമായ ഐസിഫോസ് സാങ്കേതികവിദ്യയുടെ പ്രാദേശികവല്‍കരണത്തിനായി വികസിപ്പിച്ച ആറ് സോഫ്റ്റ് വെയറുകളും കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കാലുള്ള ‘അക്ഷി’ പദപ്രശ്ന പസില്‍ ഉപകരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തിന് സമര്‍പ്പിച്ചു.

വിവരസാങ്കേതികവിദ്യ പദകോശത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ഐ റ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. ഐസിഫോസിന്റെ സഹായ സാങ്കേതികവിദ്യ (Assistive Technology) വിഭാഗം കാഴ്ച പരിമിതര്‍ക്കായി വികസിപ്പിച്ചെടുത്ത ‘അക്ഷി’ (AKSHI – Adaptive Knowledge Stimulation Helping Idea) എന്ന പദപ്രശ്ന ഉപകരണം വഴുതക്കാട് കാഴ്ചപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനായ ആബ്ദുള്‍ ഹക്കീം കെ എം ന് മുഖ്യമന്ത്രി കൈമാറി.

ഐസിഫോസിലെ ഭാഷാസാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത ധൃതി (ദ്വിഭാഷാ ഒ സി ആര്‍), പദകോശം, മലയാള രൂപിമാപഗ്രഥനി, മലയാള സമൂഹമാധ്യമദത്ത വിശകലനം, മലയാള വാക്യ സംഗ്രഹം, മലയാളം അക്ഷരപരിശോധിനി, ആസ്‌കി-യൂണികോഡ് കണ്‍വേര്‍ട്ടര്‍ തുടങ്ങിയ സോഫ്റ്റ് വെയറുകളുടെ പോര്‍ട്ടലിന്റെ (malayalam.icfoss.org) പ്രകാശനവും നടന്നു.

നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഐസിഫോസ് ഡയറക്ടര്‍ ഡോ. എലിസബത്ത് ഷേര്‍ളി, റജിസ്ട്രാര്‍ ചിത്ര എം എസ്., ഈ-ഗവേണന്‍സ് വിഭാഗം മേധാവി ഡോ. രാജീവ് ആര്‍ ആര്‍, സഹായ സാങ്കേതികവിദ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ജയദേവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button