IndiaLatest

അസമില്‍ ‘പിങ്ക് ബസ്’ പദ്ധതിയ്ക്ക് തുടക്കം കുറിച്ച്‌ സര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

അസമില്‍ പിങ്ക് ബസ്പദ്ധതിയ്ക്ക് തുടക്കം കുറിച്ച്‌ സര്‍ക്കാര്‍.ഇതിനായി 25 ബസുകളാണ് സര്‍ക്കാര്‍ ഗുവാഹത്തി നഗരത്തിനുള്ളില്‍ അനുവദിച്ചത്. ബസുകളുടെ ഉദ്ഘാചനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവള്‍ നിര്‍വ്വഹിച്ചു.

ഭ്രമണ്‍ സാരഥി പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ഈ പിങ്ക് ബസുകള്‍ മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും ഏറെ ഉപയോഗം ചെയ്യുമെന്ന് ഉത്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു ആശയം ഉടലെടുത്തതെന്ന് ഗതാഗത മന്ത്രി പറയുന്നു. സ്ത്രീകളുടേയും മുതിര്‍ന്നവരുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയതെന്ന് ചന്ദ്രമോഹനും പ്രതികരിച്ചു.

Related Articles

Back to top button