IndiaLatest

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധ വിമാന പൈലറ്റായി ഭാവ്നാ കാന്ത്

“Manju”

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധ വിമാന പൈലറ്റ് ;  അഭിമാനമായി ഭാവ്നാ കാന്ത് | republic day parade|Bhawna Kanth

ശ്രീജ.എസ്

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രം കുറിക്കാനൊരുങ്ങി ഭാവ്നാ കാന്ത്. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് സ്ക്വാഡില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ വനിതയാണ് 28കാരിയായ ഭാവ്നാ കാന്ത്.
റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനമായ മിഗ് 21 ബൈസണാണ് ഭാവ്ന കാന്ത് പറത്തുന്നത്. ബിഹാറിലെ ബേഗുസരായ് സ്വദേശിയാണ് ഭാവ്ന കാന്ത്.

2016ലാണ് ഭാവ്ന വ്യോമസേനയുടെ ഭാഗമാവുന്നത്. രാജ്യത്തെ ആദ്യ മൂന്ന് വനിതാ ഫൈറ്റര്‍ പൈലറ്റുമാരില്‍ ഒരാള്‍ കൂടിയാണ് ഭാവ്നാ കാന്ത്.
ഭാവ്ന ആദ്യമായി ഒറ്റയ്ക് പറത്തിയ വിമാനം മിഗ് 21 ബൈസണാണ്.വ്യോമസേനാ പൈലറ്റായി ബിക്കാനീറിലെ എയര്‍ ബേസിലാണ് ഭാവ്ന സേവനം ചെയ്യുന്നത്. അതേസമയം റാഫേലും സുഖോയും അടക്കമുള്ള യുദ്ധവിമാനങ്ങള്‍ പറത്താന്‍ ആഗ്രഹമുണ്ടെന്നും ഭാവ്ന പറയുന്നു.

Related Articles

Back to top button