KeralaLatest

നില നില്പിൻ്റെ ജീവിത വ്യവസ്ഥയെന്ന് ഞാൻ ഈ കുറിപ്പിന് പേരിടുന്നു :കണ്ണൂർ കലക്ടർ

“Manju”

പ്രജീഷ് വള്ള്യായി

കണ്ണൂരിൽ 197 പോസിറ്റീവ് കേസ്സുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇനി 77 ആക്റ്റീവ് കേസ്സുകൾ ഉണ്ട്.ഒരു മരണം.119 പേർ സുഖം പ്രാപിച്ചു. മൊത്തം 6082 ടെസ്റ്റുകൾ നടത്തി 264 എണ്ണത്തിൻ്റെ ഫലം അറിയാനുണ്ട്.നിലവിൽ 11515 പേർ നിരീക്ഷണത്തിലുണ്ട് അവരിൽ വിദേശത്തു നിന്നുള്ളവർ 1335 പേർ വിദേശത്തു നിന്നും 10952 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. Red Zone ൽ നിന്ന് 5938 പേർ.

ചില കണക്കുകൾ കണ്ടെത്തലുകൾ

1)ഇതുവരെ പോസിറ്റീവ് ആയവരിൽ 0 മുതൽ – 5 വയസ്സുവരെ 2 പേർ,6നും 15 നും ഇടയ്ക്ക് 13 പേർ,16നും 35നും ഇടയ്ക്ക് 82 പേർ, 36 നും 59 നും ഇടക്ക് 74 പേർ, 60 നും 89നും ഇടയ്ക്ക് 26 പേർ എന്നു കാണുന്നു.

2) 45 സ്ത്രീകളും 152 പുരുഷന്മാരും (ഏകദേശം 22.5% 77.5% വീതം )

3) യാത്രക്കാർ 148 പേരും ബാക്കി 49 പേർക്ക് സമ്പർക്കത്തിലൂടെ

4)രോഗലക്ഷണങ്ങളോടെ പോസറ്റീവ് ആയവർ 36.5% ഉം ലക്ഷണമില്ലാത്തവരിൽ 63.5% ഉം ആണ്.

5) വിദേശയാത്രക്കാരിൽ 97 പേരും ദുബായിൽ നിന്നാണ്. ഷാർജ 5,കുവൈറ്റ് അബുദാബി 3 വീതം, ഖത്തർ,സൗദി 2 വീതം അജ്മാൻ, ബഹറിൻ ഒന്നു വീതം എന്നിവയാണ് മറ്റ് രാജ്യങ്ങിൽ നിന്നുള്ളവർ

6)ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ മഹാരാഷ്ട്ര 20, ഗുജറാത്ത് 8, ചെന്നൈ 3, യു. പി, നിസാമുദ്ദിൻ,ബാംഗ്ലൂർ 1 വീതം. കുടാതെ 49 പേർ സമ്പർക്കം മൂലം .

7) മറ്റു രോഗങ്ങൾ ( co- Morbidity) ഉള്ളവർ 25.5% വും ഇല്ലാത്തവർ 74.5 % വും ആണ്

8)44 LSGs കളിൽ കോവിഡ് ബാധിതരെ കണ്ടെത്തി .ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത പാട്യം, കൂത്തുപ്പറമ്പ് എന്നിവടങ്ങളിൽ 23 വീതം കേസ്സുകൾ റിപ്പോർട്ട് ചെയ്തു.പാനൂർ 18 കോട്ടയം മലബാർ, ധർമ്മടം 13 വീതം, പന്ന്യന്നൂർ 10, മട്ടന്നർ, മൊകേരി 7 വീതം, കണ്ണൂർ(കോർപ), കതിരൂർ ചൊക്ലി 6 വീതം, തലശ്ശേരി, കുന്നോത്തുപ്പറമ്പ് 5 വീതം, പെറളശ്ശേരി, ചിറ്റാരിപ്പറമ്പ 4 വീതം, ചപ്പരപടവ്, കണിച്ചാർ,മാടായി, മാങ്കട്ടിടം, നടുവിൽ, പയ്യന്നൂർ മൂന്നു വീതം, പിണറായി, മാളൂർ, കൂടാളി, കോളയാട്, ഏഴോം ,ചെമ്പിലോട് 2 വീതം, ഒരെണ്ണം വീതമുള്ള 17 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കോവിഡ് ബാധിതരെ കണ്ടെത്തിയവയാണ്.

9 ) ഇവരിൽ101 പേർ 14 ദിവസത്തിനുള്ളിലും 33 പേർ 14 നും 28നും ഇടയിലും 14 പേർ 29 നും 50 നും ഇടയിലും ദിവസത്തിനുള്ളിൽ ടെസ്റ്റ്‌ ചെയ്തവരാണ് .

10)രോഗ മുക്തരിൽ 41 പേർ 10 ദിവസത്തിനുള്ളിലും 32 പേർ 11 നും 15 ദിവസത്തിനുള്ളിലും 14 പേർ 16 മുതൽ 20 ദിവസത്തിനുള്ളിലും 12 പേർ 21 മുതൽ 25 ദിവസത്തിനുള്ളിലും 8 പേർ 26 മുതൽ 30 ദിവസത്തിനുള്ളിലും 5 പേർ 31-34 ദിവസത്തിനുള്ളിലും ഏറ്റവും കൂടുതൽ ദിവസം ചികിത്സ തേടിയ 3 പേർ 34 മുതൽ 40 ദിവസം വരെ ചികിത്സാർത്ഥം കോവിഡ് ആശുപത്രികളിൽ കഴിഞ്ഞവരാണ്.

11 ) രോഗബാധയും അവരുടെ തൊഴിലും പരിശോധിച്ചതിൽ ,വിദ്യാർത്ഥികൾ, വീട്ടമ്മമാർ, ട്രേഡേഴ്സ് എന്നിവരിൽ 10 വീതം പേർക്കും, ബിസിനസ്സ് 6 വിതവും, സെയിൽസ് മാൻ 5, ഹോട്ടൽ ജീവനക്കാർ 4, ആരോഗ്യ പ്രവർത്തകർ 3, ഡ്രൈവർ, ക്ലീനിങ്ങ് സ്റ്റാഫ്, കുട്ടികൾ, ട്രാവൽ ഏജൻസി, നിലവിൽ കസ്റ്റഡി പ്രതികൾ 2 വീതം ,പോലീസ് ,എയർ പോർട്ട്‌ എംപ്ലോയീ എന്നിവർ ഉൾപ്പെടെ മറ്റുള്ളവർ 3.

ഈയിടെ സമ്പർക്ക മൂലം ഉണ്ടായ കേസ്സുകൾ:

മെഡിക്കൽ കോളേജ്,MCC, DMO, പോലീസ് മേധാവി ,സബ് കളക്ടർമാർ എന്നിവർ എന്നോടൊപ്പം കുട്ടായാണ് ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നത്.

മരണം സംഭവിച്ചവരുടെ 25 അംഗ കുടുംബം ആകെ 12 പേർ പോസറ്റീവ് ആയി.67 പ്രൈമറി കോൺടാക്റ്റുകളിൽ കുടുംബം, അയൽക്കാർ ബന്ധുക്കൾ എന്നിവരായ 36 പേരിൽ 31 പേരുടെ swab എടുത്തു 11 പോസറ്റീവ്, 11 നെഗറ്റീവ് .9 പെൻ്റിംഗ്. 31 ഹോസ്പിറ്റൽ സ്റ്റാഫിൽ 28 പേരുടെ swab എടുത്തു 24 നെഗറ്റീവ് 4 പെന്റിങ്ങു.

ഇവരുടെ രണ്ട് മക്കൾ തലായി ഐസ് പ്ലാൻ്റിൽ വെച്ചും കൊടുവള്ളി ആമുക്കാസ് മോസ്കിനടത്തുവെച്ചും അന്യ സംസ്ഥാനക്കാരായ മത്സ്യ കച്ചവടക്കാരുമായി ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചതനുസരിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്.ഇവർ തലശ്ശേരി മത്സ്യ മാർക്കറ്റിൽ മൂന്നു മണിക്കൂർ ചിലവഴിച്ചതായി അറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ മത്സൃ കച്ചവടക്കാർക്കിടയിൽ സെന്റിനെൽ സർവയലൻസ് നടത്തി തല്ക്കാലം മാർക്കറ്റ് അടച്ചു. ആ മാർക്കറ്റിലുള്ളവർ മറ്റു മർക്കറ്റിലേക്ക് വരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

രണ്ട് ജാമ്യ തടവുകാരുടെ കാര്യത്തിലും ആരോഗ്യ പ്രവർത്തകരുടെ കാര്യത്തിലും കോണ്ടാക്റ്റ് ട്രേസിങ്ങും ടെസ്റ്റിങ്ങ് സ്ട്രാറ്റജിയും നല്ല രീതിയിൽ പുരോഗമിക്കുന്നു.

ഇനിയെന്ത്?

മുകളിൽ പ്രസ്താവിച്ച 4 സംഭവങ്ങൾ നമുക്ക് വലിയ രീതിയിലേക്കുള്ള ജാഗ്രത ആവശ്യപ്പെടുന്നു. കൂടുതൽ കേസ്സുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നു.

വിദേശത്തു വന്നെത്തുന്നവർക്കും, അന്യസംസ്ഥാനത്തു നിന്നെത്തുവർക്കും(ഇവരുടെ കണക്ക് ആമുഖത്തിൽ പറഞ്ഞല്ലോ?) ഫലപ്രദമായ ക്വാറൻ്റയിൻ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും സർക്കാർ സംവിധാനത്തിനൊപ്പം പൊതുസമൂഹത്തിൻ്റെ ഒരു നിദാന്തമായ നിരീക്ഷണ സംവിധാനം എപ്പോഴും ആവശ്യമാണ്. ചിലർ മതി എല്ലാം കൈവിടാൻ… അതോടൊപ്പം സ്വ:സുരക്ഷ, ജാഗ്രത ,രോഗാവബോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയെല്ലാം പ്രധാനമാണ്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾക്ക് പലപ്പോഴും പരിമിതി ഉണ്ട്.പക്ഷേ ജനശക്തിക്ക് മുമ്പിൽ എല്ലാ നിഷേധപ്രവണതകളും അവസാനിപ്പിക്കാൻ കഴിയും.

JC കമരപ്പയുടെ പ്രശസ്തമായ ഗ്രന്ഥമാണ് നിലനിൽപ്പിൻ്റെ സമ്പദ് വ്യവസ്ഥ (Economy of permanence). ഷുമാക്കറുടെ Small is beautiful പ്പോലെ പ്രായോഗിക സാങ്കേതിക വിദ്യയെക്കുറിച്ച്‌ ,സമ്പദ് വ്യവസ്ഥയെക്കുറിച്ച് ,അതൊരു Way of Life ആകേണ്ടതെങ്ങിനെയെന്ന് വിവരിക്കുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് തുടക്കത്തിൽ നിലനിൽപ്പിൻ്റെ ജീവിതവ്യവസ്ഥ എന്നു സൂചിപ്പിച്ചത്. അച്ചടക്കം വളരെയേറെ ആവശ്യപ്പെടുന്ന നിദാന്ത ജാഗ്രത എല്ലാവർക്കും എല്ലായ്പ്പോഴും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

കൊവിഡ് നമ്മുടെ കലയേയും, സാഹിത്യത്തേയും ,സംഗീതത്തേയും സ്വാധിനിക്കും എന്നുറപ്പാണ്. ക്രിസ്തുവിനു മുമ്പും ശേഷവും എന്ന രീതിയിൽ കൊവിഡിനു മുൻപും പിൻപും എന്ന വിശേഷണത്തിനായി കാത്തിരിക്കുന്നു. ചുവടെ ഇന്നു കേരള കൗമുദിയിൽ കണ്ട വരികൾ രസകരമായി തോന്നി:

“സോപ്പ് വേണമിരുപുറമെപ്പോഴും
ഗ്യാപ്പ് വേണം വീട്ടിലും നാട്ടിലും
ഫേസിലെപ്പോഴും കെട്ടി നടക്കുന്ന മാസ്ക് വേണ മഴിയാത്ത മാസ്ക്”
(തലവര, കേരള കൗമുദി).

അതെ, കണ്ണടപ്പോലെ തൊപ്പിപ്പോലെ മറ്റുള്ളവരുടെ അടുത്തെത്തുമ്പോൾ ഉപചാരപൂർവം അഴിക്കേണ്ടതില്ല നമുക്ക് മാസക്. പലരും താടിയിലാണ് മാസ്ക് വയ്ക്കുന്നത്. അത് ഹെൽമറ്റിനു പകരവുമല്ല. സീറ്റ് ബൽറ്റിനും…

Related Articles

Back to top button