IndiaLatest

21 ലക്ഷം സിം കാര്‍ഡുകള്‍ക്കുള്ളത് വ്യാജരേഖകള്‍; റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം

“Manju”

ന്യൂഡല്‍ഹി: വ്യാജ രേഖകള്‍ നല്‍കിയെടുത്ത സിം കാര്‍ഡുകള്‍ റദ്ദാക്കാന്‍ ടെലികോം മന്ത്രാലയം. ആദ്യ ഘട്ടത്തില്‍ 21 ലക്ഷത്തിലധികം സിം കാര്‍ഡുകള്‍ റദ്ദാക്കും. ഡി ഒ ടി നടത്തിയ സര്‍വ്വെ പ്രകാരമാണ് ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാര്‍ഡുകള്‍ക്ക് വ്യാജമെന്ന് കണ്ടെത്തിയത്.

വ്യാജ തിരിച്ചറിയല്‍ രേഖയും വിലാസവും ഉപയോഗിച്ചാണ് ഇത്തരം കാര്‍ഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എയര്‍ടെല്‍, എംടിഎന്‍എല്‍ , ബിഎസ്എന്‍എല്‍ , റിലയന്‍സ് ജിയോ, വോഡഫോണ്‍, ഐഡിയ എന്നി ടെലികോം സേവന ദാതാക്കള്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സ് ഇത്തരം വിവരങ്ങളെ അടിസ്ഥാനമാക്കി വ്യജ ഉപഭോക്തക്കളുടെ ഒരു ലിസ്റ്റ് നല്‍കുകയും ചെയ്തു.

അവരുടെ രേഖകള്‍ അടിയന്തിരമായി പുനഃപരിശോധിക്കാനും കണ്ടെത്തിയവരുടെ കണക്ഷന്‍ വിച്ഛേദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.21.08 ലക്ഷം ഉപയോഗമല്ലാത്ത കാര്‍ഡുകള്‍ കണ്ടെത്തി. ഇത്തരം സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ ആവശ്യപ്പെട്ടു.

1.92 കോടി സിം കാര്‍ഡുകള്‍ക്ക് പരിശോധിച്ചതില്‍ ഉപഭോക്തക്കള്‍ക്ക് ഉപയോഗിക്കാവുന്ന ഒമ്പത് സിം കാര്‍ഡുകളുടെ പരിധി മറികടന്ന് ഒരു വ്യക്തി വളരെയധികം മൊബൈല്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാര്‍ഡുകളിലും സബ്സ്‌ക്രൈബര്‍ ഡാറ്റാബേസില്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലെന്നും വിലാസത്തിന്റെ തെളിവുകള്‍ തെറ്റായി നല്‍കിയവരുമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

 

Related Articles

Back to top button