KeralaLatestThiruvananthapuram
മാജിക് പ്ലാനറ്റിൽ സൗജന്യ പ്രവേശനം
ശ്രീജ.എസ്
തിരുവനന്തപുരം:പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാജിക് പ്ലാനറ്റ് സൗജന്യമായി പ്രവേശിക്കാന്‍ അവസരം. മാജിക് പ്ലാനറ്റില്‍ നടന്ന ബാലസൗഹൃദ വാരാഘോഷ സമാപന പരിപാടിയിലാണ് മാജിക് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പ്രഖ്യാപനം നടത്തിയത്.
സ്കൂള്‍ ഐ.ഡി കാര്‍ഡുമായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 15 വരെയാണ് പ്രവേശനം സൗജന്യമാകുക. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീടുകള്‍ക്കുള്ളില്‍ മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷന്‍ ക്ലാസും സൗജന്യമായി ഉണ്ടാകും.ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവേശനം നടക്കുക.