IndiaLatest

ഭര്‍ത്താവിന്റെ ശമ്പളം വര്‍ധിച്ചാല്‍ ഭാര്യയ്ക്ക് ജീവനാംശവും വര്‍ധിപ്പിക്കാം

“Manju”

Image result for ഭര്‍ത്താവിന്റെ ശമ്പളം വര്‍ധിച്ചാല്‍ ഭാര്യയ്ക്ക് ജീവനാംശവും വര്‍ധിപ്പിക്കാം

ശ്രീജ.എസ്

ഡല്‍ഹി: ഭര്‍ത്താവിന്റെ ശമ്പളം വര്‍ധിച്ചാല്‍ ഭാര്യയ്ക്ക് ജീവനാംശവും വര്‍ധിപ്പിക്കാമെന്ന് ഹരിയാന ഹൈക്കോടതിയുടെ നിര്‍ണായക വിധി. ഒരു മാട്രിമോണിയല്‍ തര്‍ക്കകേസില്‍ ഭാര്യയ്ക്ക് 20000 മുതല്‍ 28000 വരെ ജീവനാംശം അനുവദിക്കണമെന്ന പഞ്ചകുല കുടുംബ കോടതി വിധി ചോദ്യം ചെയ്ത് യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കേസില്‍ കുടുംബ കോടതി വിധി അംഗീകരിച്ച ഹൈക്കോടതി യുവാവിന്റെ ഹര്‍ജി തള്ളി. ഭര്‍ത്താവിന്റെ ശമ്പളം വര്‍ധിച്ച സാഹചര്യത്തില്‍ ജീവനാംശ തുക വര്‍ധിപ്പിക്കാന്‍ ഭാര്യയ്ക്കും അവകാശമുണ്ടെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

2020 മാര്‍ച്ച്‌ 5നാണ് പഞ്ചകുല സ്വദേശിയായ വരുണ്‍ ജഗോട്ട ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിക്കാരന്റെ ശമ്പളം 95000ത്തില്‍ നിന്ന് 114000 ആയി ഉയര്‍ന്നുവെന്നാണ് കുടുംബകോടതി കണ്ടെത്തിയതെന്നും അത് സത്യമല്ലെന്നും യുവാവ് ഹര്‍ജിയില്‍ പറയുന്നു. എല്ലാ കിഴിവുകള്‍ക്കും ശേഷം തനിക്ക് 92175 രൂപയാണ് ശമ്പളമായി ലഭിക്കുന്നതെന്നും അത്തരമൊരു സാഹചര്യത്തില്‍ 28000 രൂപ ഭാര്യയ്ക്ക് ജീവനാംശമായി എങ്ങനെ നല്‍കുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

എന്നാല്‍ ഭര്‍ത്താവിന്റെ ശമ്പളം ഒരു വശത്ത് വര്‍ധിച്ചപ്പോള്‍ മറുവശത്ത് ഭാര്യയുടെ വീട്ടുവാടക 1500 രൂപ വര്‍ധിച്ചു. തുടര്‍ന്ന് ഭാര്യയുടെ ചിലവുകള്‍ വര്‍ധിച്ചത് കണക്കിലെടുത്ത ഹൈക്കോടതി ഹര്‍ജി തള്ളുകയും ഭര്‍ത്താവിന്റെ ശമ്പളം വര്‍ധിച്ച സാഹചര്യത്തില്‍ ഭാര്യയ്ക്ക് ജീവനാംശം വര്‍ധിപ്പിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.

Related Articles

Back to top button