IndiaLatest

തിങ്കളാഴ്ച്ച വാക്‌സിന്‍ സ്വീകരിച്ചത് 86 ലക്ഷം പേര്‍‍‍‍‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചതോടെ ആദ്യ ദിനമായ തിങ്കളാഴ്ച്ച വാക്‌സിന്‍ സ്വീകരിച്ചത് 86 ലക്ഷം പേര്‍. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചതില്‍ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കോവിന്‍ വെബ്സൈറ്റിലൂടെ പുറത്ത് വിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 85,96,807 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

രാജ്യത്ത് റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടന്നത് ഏപ്രില്‍ രണ്ടിനായിരുന്നു. 42,65,157 പേരാണ് അന്ന് വാക്‌സിന്‍ സ്വീകരിച്ചത്.

 

Related Articles

Back to top button