Latest

ആദിത്യനുമായുള്ള പ്രശ്നങ്ങളെക്കുറിച്ച്‌ തുറന്നുപറഞ്ഞു നടി

“Manju”

ആദിത്യനുമായുള്ള വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച്‌ തുറന്നുപറയുകയാണ് നടി അമ്പിളി ദേവി. നിയമപരമായി ഇപ്പോഴും താന്‍ തന്നെയാണ് ആദിത്യന്റെ ഭാര്യയെന്നും ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒരു രണ്ടാം വിവാഹത്തിനു മുതിര്‍ന്നതെന്നും നടി അമ്പിളി ദേവി മനോരമ ഓണ്‍ലൈനോട് പറയുന്നു. ആദിത്യനില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും തെളിവുകള്‍ എല്ലാം തന്റെ കയ്യില്‍ ഉണ്ടെന്നും അമ്പിളി ദേവി പറയുന്നു.മാര്‍ച്ചിലാണ് ഞാന്‍ എല്ലാം അറിയുന്നത്. വിവാഹമോചനം വേണമെന്ന് ആദ്ദേഹം എന്നോട് പറഞ്ഞു. ആ സ്ത്രീയോടും ഞാന്‍ സംസാരിച്ചിരുന്നു. ഞങ്ങളുടെ ജീവിതം തകര്‍ക്കരുതെന്നു പറഞ്ഞു. അവരും പിന്‍മാറാന്‍ തയാറല്ല. ഞാന്‍ പ്രസവിച്ചു കിടക്കുകയാണ് എന്നു പോലും ചിന്തിക്കാതെ അടുപ്പത്തിലാകുന്നത് എന്തു കഷ്ടമാണ്. ഒരു സ്ത്രീയും ഇങ്ങനെ ചെയ്യാന്‍ പാടില്ല. എന്റെ ഡെലിവറി കഴിഞ്ഞ ശേഷം അദ്ദേഹം ഇവിടെ വന്നു പോകും എന്നല്ലാതെ ഒരുപാടു ദിവസം തങ്ങിയിട്ടൊന്നുമില്ല. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു’.

‘എനിക്ക് കള്ളം പറയേണ്ട കാര്യമില്ല. അവരിപ്പോള്‍ അബോര്‍ഷന്‍ നടത്തിയെന്നാണ് അറിഞ്ഞത്. ഈ ബന്ധമറിഞ്ഞ് ഞാന്‍ ആദിത്യനെ വിളിച്ചു സംസാരിച്ചപ്പോള്‍ ആളു പറഞ്ഞത്, ഇത് രഹസ്യമായ ബന്ധമൊന്നും അല്ല തൃശൂര്‍ എല്ലാവര്‍ക്കും അറിയാം ഞങ്ങള്‍ എല്ലായിടത്തും പോകാറുണ്ട് എന്നൊക്കെയാണ്’. തല്‍ക്കാലം ഞാന്‍ ഡിവോഴ്സിലേക്ക് പോകുന്നില്ല. ഞാന്‍ മാക്സിമം അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കും. എന്നെ ഡിവോഴ്സ് ചെയ്ത് അവരുമായി ബന്ധം തുടര്‍ന്ന് വിവാഹം ചെയ്യാനാണ് അദ്ദേഹത്തിന്‍റെ പ്ളാന്‍. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാന്‍ വിവാഹമോചനം കൊടുക്കില്ല.’- അമ്പിളി ദേവി പറയുന്നു.’ഞാന്‍ നിയമപ്രകാരം ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. പക്ഷേ, ഞങ്ങള്‍ ഒന്നിച്ചല്ല ഇപ്പോള്‍ താമസിക്കുന്നത്. അദ്ദേഹം തൃശൂരാണ് താമസിച്ചിരുന്നത്. ഇപ്പോഴും അതെ. ബിസിനസ് ആണെന്ന് പറഞ്ഞായിരുന്നു തൃശൂര്‍ക്ക് പോയത്. ഈ മാര്‍ച്ചിലാണ് അവിടെ ഒരു സ്ത്രീയുമായി അദ്ദേഹം പ്രണയത്തിലാണെന്ന് ഞാന്‍ അറിയുന്നത്. പതിനാറു മാസമായത്രേ ആ ബന്ധം തുടങ്ങിയിട്ട്. അത് അവര്‍ രണ്ടാളും പറഞ്ഞതാണ്. ഒന്നിച്ച്‌ കഴിയുകയാണ്. ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ മുതലേ അവര്‍ അടുപ്പത്തിലാണ്. ഇനിയെന്താണ് എന്നു ചോദിച്ചപ്പോള്‍, അദ്ദേഹത്തിന് എന്നെ വേണ്ട. ഒന്നിച്ച്‌ ജീവിക്കാന്‍ പറ്റില്ല, ഡിവോഴ്സ് വേണം എന്ന് പറഞ്ഞു. ആ സ്ത്രീയോടും സംസാരിച്ചു. അവരും പിന്മാറാന്‍ തയ്യാറല്ല. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു എന്‍്റെ ഭര്‍ത്താവ്. തല്‍ക്കാലം ഞാന്‍ ഡിവോഴ്സിലേക്ക് പോകുന്നില്ല. ഞാന്‍ മാക്സിമം അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, അദ്ദേഹത്തിന് താല്‍പ്പര്യമില്ല.’- അമ്പിളി ദേവി പറയുന്നു.

‘സത്യം പറഞ്ഞാല്‍‌ എനിക്ക് ഭയമുണ്ട്. ഇവര്‍ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഞാന്‍ ഇത് ഓപ്പണ്‍ ആയി പറയുന്നതില്‍ അവര്‍ക്ക് പ്രശ്നമുണ്ട്. ഇക്കാര്യം ഇന്‍ഡസ്ട്രിയില്‍ ആരും അറിയരുതെന്നൊക്കെ അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അറിഞ്ഞാല്‍ എന്നെ കൊല്ലുമെന്നൊക്കെയാണ് ഭീഷണി. പ്രായമായ എന്റെ മാതാപിതാക്കള്‍ക്ക് പലതും സംഭവിക്കുമെന്നും എന്നെ ശരിയാക്കിക്കളയും എന്ന രീതിയില്‍ പല ഭീഷണികളുമുണ്ട്. കഴിഞ്ഞ രണ്ടു മാസമായി ഞാന്‍ വല്ലാത്ത മാനസികാവസ്ഥയിലാണ്. എന്നെ നാറ്റിക്കും. സൈബര്‍ ആക്രമണം നടത്തും. ചവറയില്‍ ജീവിക്കാന്‍ പറ്റില്ല എന്നിങ്ങനെയുള്ള ഭീഷണിയുണ്ടെന്നും അമ്പിളി ദേവി പറയുന്നു

Related Articles

Back to top button