Kottayam

ജനറല്‍ ആശുപത്രിയില്‍ 4.8 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ

“Manju”

ശ്രീജ.എസ്

കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.5 കോടി രൂപ ചിലവഴിച്ച്‌ ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ഔട്ട് പേഷ്യന്റ് – അത്യാഹിത വിഭാഗങ്ങളുടെയും ജില്ലാ പഞ്ചായത്ത് 2.3 കോടി ചിലവിട്ട് സ്ഥാപിച്ച ഡിജിറ്റല്‍ മാമോഗ്രാഫി യൂണിന്റെയും ഔപചാരിക ഉദ്ഘാടനം നാളെ നടക്കും.

രാവിലെ 11ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഔട്ട് പേഷ്യന്റ് അത്യാഹിത വിഭാഗങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടനുബന്ധിച്ച്‌ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റ് സ്ഥാപിക്കുന്നത്.

Related Articles

Back to top button