KeralaKottayamLatest

വിവാഹമോചനക്കേസ് നിലനില്‍ക്കേ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ ശ്രമം, അനുസരിക്കാത്തതിന് യുവതിക്ക് വീട്ടുകാരുടെ ക്രൂര മര്‍ദ്ദനം

“Manju”

സിന്ധുമോള്‍ ആര്‍

കോട്ടയം: വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മകളെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാരുടെ ശ്രമം. ഇതിനെ എതിര്‍ത്ത യുവതിക്ക് ക്രൂരമര്‍ദ്ദനവും ഏല്‍ക്കേണ്ടിവന്നു. ഉടുമ്പന്‍ചോല സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണ് ആശുപത്രിയിലായത്. താക്കോല്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോലയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

തങ്ങള്‍ക്ക് ബാദ്ധ്യതയാകുമെന്ന് ഭയന്നാണ് യുവതിയെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമം തുടങ്ങിയത്. എന്നാല്‍ യുവതി വിവാഹത്തിന് തയ്യാറായില്ല. പെണ്ണുകാണലിന് ചെറുക്കനും കൂട്ടരും എത്തിയെങ്കിലും മുറിയില്‍ നിന്ന് ഇറങ്ങാന്‍ പോലും യുവതി കൂട്ടാക്കിയില്ല.

ചെറുക്കനും കൂട്ടരും മടങ്ങിയ ഉടന്‍ അമ്മയും സഹോദരിയും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button