KottayamLatest

കോഴി വില താഴുന്നു.

“Manju”

തൊടുപുഴ: പച്ചക്കറി വില ഓരോ ദിവസവും കുതിച്ചുയരുമ്പോള്‍ മാംസപ്രേമികള്‍ക്ക് ആശ്വാസമായി കോഴിവില കുറയുന്നു.
ഫാമുകള്‍ നഷ്ടത്തിലാകും
കോഴി വില കുറയുമ്പോള്‍ കഷ്ടത്തിലാകുന്നത് കോഴി കര്‍ഷകരാണ്. തമിഴ്‌നാട്ടിലെ കമ്പം, തേനി, ഉത്തമപാളയം, ഗൂഡല്ലൂര്‍, രായപ്പന്‍പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളില്‍ നിന്നാണ് ഹൈറേഞ്ചിലേക്ക് കൂടുതലായി ഇറച്ചിക്കോഴികളെ എത്തിക്കുന്നത്. അതേസമയം തൊടുപുഴ മേഖലകളില്‍ കൂടുതലും ഇവിടെ തന്നെയുള്ള ഫാമുകളിലെ കോഴികളാണ് വില്‍ക്കുന്നത്. ജില്ലയില്‍ അമ്ബതിലേറെ കോഴി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറച്ചികോഴികളെ ദിവസവും തീറ്റ നല്‍കി വളര്‍ത്തുന്നത് വന്‍ ചെലവാണ്. ബാങ്കുകളില്‍ നിന്ന് ലോണെടുത്തും പണം കടം വാങ്ങിയുമാണ് ഇറച്ചിക്കോഴി വളര്‍ത്തുന്നത്. മിക്കതും ചെറിയ ഫാമുകളാണ്.
മാംസ വില നിലവാരം
ചിക്കന്‍- ₹ 95- 100
പോര്‍ക്ക്- ₹ 270- 290
ബീഫ്- ₹ 350- 370
മട്ടണ്‍- ₹ 750- 780

Related Articles

Back to top button