IndiaLatest

500 രൂപ അടിച്ചാൽ 2500 കിട്ടും! അത്ഭുത എ ടി എമ്മില്‍ പണമെടുക്കാന്‍ തിരക്ക്

“Manju”

നാഗ്പൂര്‍: അഞ്ഞൂറുരൂപ ആവശ്യപ്പെട്ടപ്പോള്‍ എ ടി എം നല്‍കിയത് 2500 രൂപ. ഓരോതവണ ശ്രമിക്കുമ്ബോഴും ഇതുതന്നെയായിരുന്നു അവസ്ഥ. നാഗ്പൂര്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഖപര്‍ഖേഡ ടൗണിലുള്ള ഒരു സ്വകാര്യ ബാങ്കിന്റെ എ ടി എമ്മായിരുന്നു പണം എടുക്കാനെത്തിയവര്‍ക്ക് കൈ നിറയെ നോട്ടുകള്‍ നല്‍കിയത്.
വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. നിമിഷങ്ങള്‍ക്കകം എ ടി എമ്മിന് മുന്നില്‍ ജനസമുദ്രമായി. ഇടിച്ചുകയറാന്‍ ചിലര്‍ ശ്രമിച്ചതോടെ ആകെ ബഹളമായി. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് വ്യക്തമായതോടെ ഒരാള്‍ ബാങ്ക് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സഹായത്തോടെ എ ടി എം സെന്റര്‍ അടപ്പിച്ചു.
സാങ്കേതിക തകരാറാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് ആദ്യം കരുതിയതെങ്കിലും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മെഷീനിലെ ട്രേയില്‍ നോട്ടുകള്‍ തെറ്റായി സൂക്ഷിച്ചതാണ് കൂടുതല്‍ നോട്ടുകള്‍ വിതരണം ചെയ്യാന്‍ ഇടയാക്കിയതെന്ന് വ്യക്തമായി. 100 രൂപ നോട്ടുകള്‍ സൂക്ഷിക്കേണ്ട ട്രേയില്‍ 500 രൂപയുടെ നോട്ടുകള്‍ വയ്ക്കുകയായിരുന്നു. പണം നിറച്ചവരുടെ അശ്രദ്ധയാണ് കുഴപ്പമുണ്ടാക്കിയത്. എത്രരൂപ നഷ്ടപ്പെട്ടു എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ കേസ് നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button