Latest

പ്രശ്‌ന പരിഹാരത്തിനും ഐശ്വര്യത്തിനുമായി വീട്ടിൽ കഞ്ചാവ് വളർത്തി; ഗായകൻ അറസ്റ്റിൽ-

“Manju”

പാലക്കാട്: ഐശ്വര്യം ഉണ്ടാകാൻ വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ തമിഴ് പിന്നണി ഗായകൻ അറസ്റ്റിൽ. അഗളി സ്വദേശി രാധാകൃഷ്ണനാണ് അറസ്റ്റിലായത്. രാധാകൃഷ്ണന്റെ വീട്ടിൽ നിന്നും 20 കഞ്ചാവ് ചെടികളും പാലക്കാട് എക്‌സൈസ് സംഘം പിടികൂടി.

തമിഴ്‌നാട്ടിലെ സിദ്ധന്റെ വാക്ക് വിശ്വസിച്ചാണ് രാധാകൃഷ്ണൻ ഈ സാഹസിത്തിനു മുതിർന്നത്. മൂന്ന് തമിഴ് സിനിമകളിൽ രാധാകൃഷ്ണൻ പാടിയിട്ടുണ്ട്. എന്നാൽ അടുത്തിടെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു സിദ്ധന്റെ ഉപദേശം തേടിയതാണ് അബദ്ധത്തിൽ കൊണ്ടെത്തിച്ചത്.

വീട്ടിൽ കഞ്ചാവ് നട്ട് വളർത്തിയാൽ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നായിരുന്നു സിദ്ധന്റെ ഉപദേശം. മാത്രമല്ല ചെടിയുടെ വളർച്ചയ്‌ക്കൊപ്പം സമ്പത്തും, സമൃദ്ധിയും വർദ്ധിക്കുമെന്നും സിദ്ധൻ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച രാധാകൃഷ്ണൻ ഗ്രോ ബാഗുകളിൽ മണ്ണ് നിറച്ച് കഞ്ചാവ് നട്ടു വളർത്താൻ ആരംഭിച്ചു. വീട്ടു വളപ്പിലെ കഞ്ചാവ് ചെടികണ്ട സമീപവാസികളാണ് വിവരം എക്‌സൈസിനെ അറിയിച്ചത്.

അതേസമയം കഞ്ചാവ് നട്ട ശേഷം ചില ആശാവഹമായ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടായി എന്നാണ് രാധാകൃഷ്ണൻ പറയുന്നത്.

Related Articles

Back to top button