KeralaLatest

ഒറ്റരൂപ നാണയങ്ങള്‍ കൂട്ടിവെച്ച്‌ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കി യുവാവ്

“Manju”

ഒറ്റരൂപ നാണയങ്ങള്‍ ശേഖരിച്ച്‌ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കി യുവാവ്.
തമിഴ്‌നാട് സേലം സ്വദേശിയായ വി ഭൂപതിയെന്ന യുവാവാണ് 2,60,000 ഒറ്റരൂപ നാണയങ്ങള്‍ കൂട്ടിവെച്ച്‌ തന്റെ സ്വപ്ന ബൈക്ക് സ്വന്തമാക്കിയത്. ബജാജ് ഡോമിനോര്‍ 400 സിസി ബൈക്ക് സ്വന്തമാക്കുന്നത് സ്വപ്‌നം കണ്ടാണ് യുവാവ്
അതേസമയം, ഭൂപതിയെ തന്റെ സ്വപ്നം സാക്ഷാത്കരിച്ചപ്പോള്‍ പണി കിട്ടിയത് ബജാജ് ഷോറൂമിലെ ജീവനക്കാര്‍ക്കാണ്. ഭൂപതി കൊണ്ടുവന്ന ഭാരിച്ച ചാക്കിലെ നാണയങ്ങളത്രയും എണ്ണിത്തീര്‍ക്കാന്‍ ജീവനക്കാര്‍ക്ക് വേണ്ടി വന്നത് 10 മണിക്കൂറാണ്. ഭൂപതിയെ നിരാശനാക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് ചാക്കില്‍ കൊണ്ടുവന്ന നാണയങ്ങള്‍ സ്വീകരിച്ചതെന്നും ഷോറൂം മാനേജര്‍ വ്യക്തമാക്കി.29കാരനായ ഭൂപതി ഒരു സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ഭൂപതിയും നാല് സുഹൃത്തുക്കളും ബജാജ് ഷോറൂമിലെ അഞ്ച് ജീവനക്കാരും ചേര്‍ന്ന് നടത്തിയ പത്ത് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് നാണയങ്ങള്‍ എണ്ണിത്തീര്‍ന്നത്.

Related Articles

Back to top button