InternationalLatest

ലാദന്റെ മുന്‍ സുരക്ഷാ മേധാവി അഫ്ഗാനില്‍ തിരിച്ചെത്തി

“Manju”

കാബൂള്‍: ലാദന്റെ മുന്‍ സുരക്ഷാ മേധാവി അമിനൂല്‍ ഹഖ് അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തി. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് അമിനൂല്‍ ഹഖ് അഫ്ഗാനില്‍ തിരിച്ചെത്തിയിരിക്കുന്നത്.
2020 ലെ യുഎസ്-താലിബാന്‍ സമാധാന ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാനിലെ മണ്ണ് ഭീകരര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുതെന്ന് വ്യവസ്ഥ നിലനില്‍ക്കെയാണ് അഫ്ഗാനില്‍ ഭീകരര്‍ വീണ്ടും താവളമാക്കാന്‍ ഒരുങ്ങുന്നതെന്ന സൂചനകള്‍ പുറത്തുവരുന്നത്. ലോക രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുളള ഭീകരരെയോ മറ്റ് വ്യക്തികളെയോ ഗ്രൂപ്പുകളെയോ അനുവദിക്കില്ലെന്ന് താലിബാന്‍ അമേരിക്കയ്ക്ക് ഉറപ്പുനല്‍കിയിരുന്നു.
അല്‍ ഖയിദയുടെ മുന്‍നിര ആയുധ വിതരണക്കാരനായ അമിനൂല്‍ ഹഖ് അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതായി കാണിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ചെക്ക് പോസ്റ്റ് വഴി കാറിലാണ് അല്‍ ഖയിദ ഭീകരന്‍ നാട്ടിലേക്ക് തിരിച്ചത്.

Related Articles

Back to top button