മിണ്ടാപ്രാണികള്‍ക്ക് രക്ഷകരായി ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് അംഗങ്ങളും
നിലമ്പൂര്‍: വലയില്‍ കുടുങ്ങിയ വെള്ളിമൂങ്ങക്കും കഴുത്തില്‍ കമ്പി കുരുങ്ങിയ പൂച്ചക്കും രക്ഷകരായി ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് അംഗങ്ങളും.
നിലമ്പൂര്‍ മുന്‍സിപ്പല്‍ ഓഫിസിന് സമീപത്തെ ഡോ. കാജ ഹുസൈെന്റ വീടിന്റെ മുകള്‍ നിലയില്‍ സ്ഥാപിച്ച വലയില്‍ വെള്ളിമൂങ്ങ കുടുങ്ങിയതായുള്ള വിവരം ലഭിച്ച ഉടന്‍ അങ്ങോട്ട് പുറപ്പെട്ടു.
അസി. സ്റ്റേഷന് ഓഫിസര്‍ ഒ.കെ. അശോകെന്റ നിര്‍ദേശത്തെ തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ എം.വി. അനൂപ്, പി. ഇല്യാസ്, സി. വിനോദ്, ജിമ്മി മൈക്കിള്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ കെ.എം. അബ്ദുല്‍ മജീദ്, പി.കെ. സെഫീര്‍ എന്നിവര്‍ എത്തി വല മുറിച്ച് മൂങ്ങയെ രക്ഷപ്പെടുത്തി.
ഉടന്‍ തന്നെ മറ്റൊരു കോള്‍. കഴുത്തില്‍ കമ്ബിക്കുരുക്കുമായി പൂച്ച അലഞ്ഞുനടക്കുന്നു. വണ്ടൂര്‍ കാപ്പില്‍ അരിപ്പ്മാട് പ്രദേശത്ത് സ്ഥലവാസിയായ കൊട്ടങ്ങോടന് റഹ്മത്തുല്ലയുടെതായിരുന്നു കോള്‍.
ഉടന്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ പുറപ്പെട്ടു. കെ.എം. അബ്ദുല്‍ മജീദ്, പി.കെ. സഫീര്‍, എം. മുഹമ്മദ് റാഷിഖ് എന്നിവരെത്തി പൂച്ചയെ പിടികൂടി. പരിശോധിച്ചപ്പോള്‍ കാട്ടുമൃഗങ്ങളെ പിടിക്കാന്‍ വെച്ച കമ്ബിക്കുരുക്കില് കഴുത്തുമുറുകിയതാണെന്ന് വ്യക്തമായി. കമ്ബി മുറിച്ചുമാറ്റി മുറിവില്‍ മരുന്ന് വെച്ചുകെട്ടി സുരക്ഷ ഉറപ്പുവരുത്തിയായിരുന്നു സംഘത്തിന്റെ മടക്കം.