IndiaLatest

കേരളത്തെ നോക്കി ലോകം ഇന്ന് ചിരിക്കുന്നു: യോഗി

“Manju”

കാസർഗോഡ്: ഇന്ത്യയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള ഉത്തർപ്രദേശിനെ ബി.ജെ.പി മാതൃകാ സംസ്ഥാനമാക്കി മാറ്റിക്കഴി്ഞ്ഞു. 24 കോടി ജനങ്ങളുള്ള തങ്ങളുടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം രണ്ടായിരത്തി ലെത്തിച്ചപ്പോൾ കേരളം രോഗബാധിതരുടെ എണ്ണത്തിൽ മുന്നേറുന്നത് സർക്കാറിന്റെ പിടിപ്പുകേടാണെന്ന് യോഗി ആദിത്യനാഥ്. കേരളത്തിന്റെ പരാജയം കണ്ട് ലോകം ഇന്ന് ചിരിക്കുകയാണ്. മുൻപ് ഉത്തർപ്രദേശിനെ കളിയാക്കിയ ഇവിടുത്തെ മുഖ്യമന്ത്രി എവിടെപ്പോയെന്നും യോഗി ചോദിച്ചു.

ഇവിടം അഴിമതിയുടേയും അരാജകത്വത്തിന്റെയും നാടാക്കി മാറ്റിയത് ഇരുമുന്നണികളും ചേർന്നാണ്. കേരളത്തിൽ കോൺഗ്രസ്സായാലും കമ്യൂണിസ്റ്റായാലും അരാജകത്വം മാത്രമാണ് വളരുന്നത്. ജനങ്ങളെ തമ്മിൽ തല്ലിക്കാനാണ് ഇരുവരും നോക്കുന്നത്. എല്ലാവരും രാഷ്ട്രീയ സ്വാർത്ഥത മാത്രമാണ് വളർത്തിയത്.

നരേന്ദ്രമോദിജി ദരിദ്രരേയും യുവാക്കളേയും സ്ത്രീകളേയും മുന്നേറാൻ സഹായിക്കുന്ന നിരവധി വികസന പദ്ധതികൾ നടപ്പാക്കിയപ്പോൾ ഉത്തർപ്രദേശ് ആവേശത്തോടെ അവയെല്ലാം ഏറ്റെടുത്തു. എന്നാൽ കേരള സർക്കാർ കേന്ദ്രപദ്ധതികളോട് മുഖംതിരിഞ്ഞു നിൽക്കുകയാണ്. ഇതിന് ഒരു മാറ്റം വരാൻ കേരളത്തിൽ ബി.ജെ.പിയിലൂടെ മാത്രമേ സാദ്ധ്യമാകൂ. ഈ മാറ്റം അനിവാര്യമാ ണെന്നത് ജനത  തിരിച്ചറിയുമെന്നും എനിക്കുറപ്പുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അഴിമതിയുടെ പ്രതീകമാണ് ഇരുമുന്നണികളുമെന്ന് എല്ലാ ദിവസവും തെളിയി ക്കുകയാണ്. ഇവിടുത്തെ യുവാക്കൾ ജോലികിട്ടാതെ നാട് വിടുമ്പോൾ ഉത്തർ പ്രദേശിൽ നാലു വർഷം കൊണ്ട് നാലു ലക്ഷം യുവാക്കൾക്കാണ് ജോലി നൽകിയത്. കേരളത്തിലെ നിരവധി യുവതിയുവാക്കൾ ഉത്തർപ്രദേശിലെ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും അഭിമാനത്തോടെ ജോലി ചെയ്യുകയാണ്. ഒരു പരാതിയും ആരും പറയുന്നില്ല.

ഉത്തർപ്രദേശിൽ മുപ്പത് പുതിയ മെഡിക്കൽ കോളേജുകളാണ് ഉയരുന്നത്. നാൽപ്പത് ലക്ഷം ജനങ്ങൾക്കാണ് വീട് നൽകിയത്. ഒന്നരലക്ഷത്തി നാൽപ്പതിനായിരം വീടുകളിലേക്കാണ് വൈദ്യുതി എത്തിച്ചു. രണ്ടുകോടി കക്കൂസ് നൽകി. പത്തുകോടി ജനതയ്ക്കാണ് ചികിത്സാ ഇൻഷൂറൻസ് നൽകിയതെന്നും മറക്കരുത്. എന്നാൽ കേരളത്തിലെല്ലാം അവതാളത്തിലാക്കുന്നു. കേന്ദ്രത്തിന്റെ പണം മതി മോദിയുടെ പേര് അവർക്ക് പറ്റില്ല. ഇവർക്ക് ജനങ്ങളുടെ വികസനമല്ല കമ്യൂണിസ്റ്റുകാരുടെ വികസനം മാത്രമാണ് ലക്ഷ്യമെന്നും യോഗി പരിഹസിച്ചു.

Related Articles

Back to top button