KeralaLatest

വാഹനാപകടങ്ങള്‍ തടയാൻ 6ജി സാങ്കേതികവിദ്യയുമായി നോക്കിയ

“Manju”

ദൈനംദിനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായ സ്വാധീനമാണ് ടെക്നോളജിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ അനുദിനം മാറ്റങ്ങള്‍ പ്രകടമാകുന്ന മേഖല കൂടിയാണ് ടെക്നോളജി. ഇപ്പോഴിതാ വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് നോക്കിയ. പെട്ടെന്നുണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കാൻ നോക്കിയയുടെ പുതിയ കണ്ടെത്തലിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

മനുഷ്യ ശരീരത്തിലെ ആറ് ഇന്ദ്രിയങ്ങള്‍ക്ക് സമമായ രീതിയില്‍ പ്രവര്‍ത്തിക്കാൻ കഴിയുന്ന 6ജി റേഡിയോ ഉപകരണങ്ങളാണ് നോക്കിയ അവതരിപ്പിച്ചിരിക്കുന്നത്. ട്രാൻസ്മിറ്റര്‍, റിസീവര്‍ എന്നിവ ചേര്‍ന്ന ഉപകരണത്തിലൂടെ നെറ്റ്‌വര്‍ക്കിനെ സെൻസറുകളാക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് റേഡിയോ ചെയ്യുന്നത്. ഇതിലൂടെ വസ്തുക്കളുടെ അകലവും സ്ഥാനവും വേഗവും തിരിച്ചറിയാൻ കഴിയും. ഈ വിവരങ്ങളെല്ലാം ഒരുമിച്ച്‌ ലഭിക്കുന്നതോടെ അടിയന്തര ഘട്ടങ്ങളില്‍ കൃത്യമായ നടപടിയെടുക്കാൻ ഈ ഉപകരണം സഹായിക്കുന്നതാണ്.

ലോകം 6ജി കണക്ടിവിറ്റിയിലേക്ക് ചുവടുകള്‍ ശക്തമാക്കിയതോടെയാണ് 6ജി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ കണ്ടെത്തലിന് നോക്കിയ തുടക്കമിട്ടത്. വാഹനങ്ങളില്‍ 6ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതോടെ, കൂട്ടിയിടി ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ മുൻകൂട്ടി മനസിലാക്കി ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യാൻ കഴിയും.

Related Articles

Back to top button