ErnakulamKeralaLatest

നവജ്യോതി ശ്രീകരുണാകരഗുരു പഠിപ്പിച്ചത് മാനവികതയുടെ പുതിയപാഠങ്ങൾ -സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

 

എറണാകുളം : ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു ലോകത്തെ പഠിപ്പിച്ചത് മാനവികതയുടെയും ആത്മീയതയുടെയും പുതിയ പാഠങ്ങളാണെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഗുരുവിന്റെ തൊണ്ണൂറ്റി ആറാമത് നവപൂജിതം ആഘോഷപരിപാടികളോടനുബന്ധിച്ച് പാലാരിവട്ടം തേജസ്സ് ഓഡിറ്റോറിയത്തിൽ നടന്ന എറണാകുളം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ആത്മീയതയിൽ വിഭാഗീയതകൾക്ക് സ്ഥാനമില്ലെന്നും ജാതിക്കും മതത്തിനും വർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്കും അതീതമായ ചിന്തയാണ് ശാന്തിഗിരി ലോകത്തിന് പ്രദാനം ചെയ്യുന്നതെന്നും സ്വാമി പറഞ്ഞു. ചടങ്ങിൽ സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി, സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി, സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി, സ്വാമി മധുരനാഥൻ ജ്ഞാനതപസ്വി,  ജനനി പൂജ ജ്ഞാനതപസ്വിനി, ജനനി വിനയ ജ്ഞാനതപസ്വിനി, ജനനി നിത്യരൂപ ജ്ഞാനതപസ്വിനി, ആശ്രമം ബ്രാഞ്ച്  ഉപദേശകസമിതി അംഗങ്ങളായ അഡ്വ. .കെ.സി . സന്തോഷ് കുമാർ, സതീശൻ.ആർ, ഡോ. കിഷോർ രാജ്, ക്യാപ്റ്റൻ മോഹൻദാസ് കെ., വേണുഗോപാൽ പി. കെ.എന്നിവർ സംസാരിച്ചു. രവീന്ദ്രൻ. പി.ജി, രമണൻ.പി.ജി, കിരൺ. എസ്, സുജിത്ത്, കൃഷ്ണപ്രിയ.എ.എസ്, സുരേഷ്. വി.കെ, എന്നിവർ അവതരിപ്പിച്ച ഭക്തിഗാനങ്ങൾ സമ്മേളനത്തിന് മിഴിവേകി. ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനകളിലെ മുതിർന്ന പ്രവർത്തകരെയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും വേദിയിൽ ആദരിക്കും വിദ്യാനിധി പദ്ധതിയുടെ ഭാഗമായി പഠനസഹായ വിതരണവും മാതൃമണ്ഡലം സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും. രാവിലെ 8 മണിക്ക് തുടങ്ങിയ സമ്മേളനം വൈകിട്ട് 4 ന് സമാപിക്കും. സമ്മേളനത്തിൽ എറണാകുളം, പള്ളൂരുത്തി, മൂവാറ്റുപുഴ ഏരിയകളിൽ നിന്നുള്ള ഗുരുഭക്തരാണ്  ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനമാണ് ശാന്തിഗിരി പരമ്പര നവപൂജിതമായി ആചരിക്കുന്നത്. സെപ്തംബർ 1 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ ജില്ലകളിലും ഏരിയ സത്സംഗങ്ങളും സമ്മേളനങ്ങളും സൗഹൃദക്കൂട്ടായ്മകളും നടക്കും.

Related Articles

Back to top button