India

ഡോ. കപില വാത്സ്യായന്‍ അന്തരിച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: പ്രശസ്ത കലാചരിത്രകാരിയും മുന്‍ രാജ്യസഭാംഗവുമായിരുന്ന ഡോ.കപില വാത്സ്യായന്‍ അന്തരിച്ചു. 91 വയസായിരുന്നു. കലാചരിത്രം, പുരാവസ്തുശാസ്ത്രം, ക്ലാസിക്കല്‍ ഡാന്‍സ് എന്നീ മേഖലകളിലും അപാരമായ പാണ്ഡിത്യമായിരുന്നു ഡോ.കപില വാത്സ്യായന് ഉണ്ടായിരുന്നത്.

ഡോ.കപിലയ്ക്ക് കേരളവുമായും അടുത്ത ബന്ധമാണുള്ളത്. സംസ്ഥാനത്തെ കലാ വൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനത്തിന് ശേഷം ‘ദി ആര്‍ട്‌സ് ഓഫ് കേരള ക്ഷേത്രം’ എന്ന പുസ്തകം രചിച്ചിരുന്നു.

ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിന്റെ ആജീവനാന്ത ട്രസ്റ്റിയായിരുന്നു. ഐഐസിയിലെ ഏഷ്യാ പ്രോജക്ടിന്റെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ പോര്‍ ആര്‍ട്സിന്റെ സ്ഥാപക ഡയറക്ടറുമാണ്. സംസ്കാരം വൈകിട്ട് ലോധി ശ്മശാനത്തില്‍.

Related Articles

Back to top button