InternationalLatest

കോവിഡ് വാക്സിന്‍ ; ലോകത്തെ വിശ്വസിപ്പിക്കാന്‍ കുത്തിവെപ്പെടുത്ത് റഷ്യന്‍ പ്രതിരോധ മന്ത്രി

“Manju”

ശ്രീജ.എസ്

മോസ്കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ സുരക്ഷിതമെന്ന് ബോധ്യപ്പെടുത്താന്‍ കുത്തിവെപ്പെടുത്ത് റഷ്യന്‍ പ്രതിരോധ മന്ത്രി. കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന ആദ്യ പഠന ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി സെര്‍ജി ഷൊയ്ഗു വാക്‌സിന്‍ സ്വീകരിച്ചത്. മന്ത്രി കുത്തിവെപ്പെടുക്കുന്നതിന്റെ വിഡിയോ റഷ്യ പുറത്തുവിട്ടു.

റഷ്യയുടെ വാക്സിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. വാക്‌സിന്‍ ഫലപ്രദമെന്ന് പഠനഫലം വന്നെങ്കിലും കുറഞ്ഞ കാലയളവില്‍ വികസിപ്പിച്ച വാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കപ്പെടാത്തതിനാലാണിത്. വാക്സിന്‍ സുരക്ഷിതമെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് സെര്‍ജി ഷൊയ്ഗു വാക്സിനെടുത്തത്.

Related Articles

Back to top button