KeralaLatest

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചത് ജെസിബിയില്‍

“Manju”

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനായി കാത്തുനിന്നിട്ടും ഫലം കാണാതെ വന്നപ്പോള്‍ പകരമായി ഉപയോഗിച്ചത് ജെസിബി. ആംബുലന്‍സിനായി അരമണിക്കൂറിലധികം കാത്തുനിന്ന ശേഷമാണ് മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോള്‍ നാട്ടുകാര്‍ പരുക്കേറ്റയാളെ ജെസിബിയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. മധ്യപ്രദേശിലെ ഗയ്തര്‍ലായിലാണ് സംഭവം നടന്നത്.

തിങ്കളാഴ്ച ബര്‍ഹി ഖതൗലി റോഡില്‍ രണ്ട് ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാവിനെയാണ് നാട്ടുകാര്‍ ജെസിബിയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിന്റെ വിഡിയോ ഒരു നാട്ടുകാരന്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ജെസിബിയുടെ മുന്‍ഭാഗത്ത് കിടത്തിയാണ് നാട്ടുകാര്‍ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആംബുലന്‍സ് കിട്ടാതെ വന്നപ്പോള്‍ നാട്ടുകാര്‍ ഓട്ടോറിക്ഷകളും മറ്റ് ചില സ്വകാര്യ വാഹനങ്ങളുമെല്ലാം സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഈ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും പഠിച്ചുവരികയാണെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രദീപ് മുഡിയ അറിയിച്ചു. യുവാവ് സുഖംപ്രാപിച്ചുവരികയാണ്.

 

Related Articles

Back to top button