LatestThiruvananthapuram

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ്

“Manju”

തിരുവനന്തപുരം: കേരളത്തില്‍ പ്രളയ സാദ്ധ്യതയെന്ന് കേന്ദ്ര ജലകമ്മീഷന്‍. തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയ സാദ്ധ്യതയുണ്ടെന്ന് ജലകമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിനി മനോഷ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇനിയും മഴ ശക്തമായാല്‍ മണി മലയാര്‍, വാമനപുരം, കല്ലട, കരമന, അച്ചന്‍കോവില്‍, പമ്പ അടക്കമുള്ള നദികളില്‍ പ്രളയ സാദ്ധ്യത ഉണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. വലിയ അണക്കെട്ടുകള്‍ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും സിനി മനോഷ് വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 55 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button